പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ്
Regn. No. 33/IV/09
(FCRA) - 052870375

പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രം പ്രധാന വാർത്തകൾ


Updated on 2025-04-26

ഫ്രാൻസിസ് മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പ (88)
ആഗോള കത്തോലിക്കാ സഭയുടെ നേതാവ്. 2013 മുതൽ 2025-ൽ മരിക്കുന്നതുവരെ കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായിരുന്നു. അദ്ദേഹം ആദ്യത്തെ ജെസ്യൂട്ട് പോപ്പും, അമേരിക്കകളിൽ നിന്നുള്ള ആദ്യത്തേതും , ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തേതും , എട്ടാം നൂറ്റാണ്ടിലെ സിറിയൻ പോപ്പ് ഗ്രിഗറി മൂന്നാമനുശേഷം യൂറോപ്പിന് പുറത്ത് ജനിച്ചതോ വളർന്നതോ ആയ ആദ്യത്തെ വ്യക്തിയുമായിരുന്നു സഭയുടെ 206- മത് മാർ പാപ്പ. 12 വർഷം സഭയെ നയിച്ചു. പുരോഗമന പരമായ പല തീരുമാനങ്ങളും സഭയുമായി ബന്ധപ്പെട്ട് നടപ്പാക്കി.

ജനകീയ പാപ്പ എന്നാണ് അർജന്റീനക്കാരൻ ആയ അദ്ദേഹം അറിയപ്പെടുന്നത്. അൾത്താരക്ക് അഭിമുഖം ആയുള്ള പുതിയ കുർബാന ക്രമം അദ്ദേഹത്തിന്റെ സംഭാവന ആണ്.

1968 ൽ അർജൻ്റീനയിൽ പുരോഹിത പട്ടം സ്വീകരിച്ചു, 1998 ൽ ബിഷപ്പ് ആയി, 2001 ൽ കർദ്ദിനാൾ ആയി. 2013 ൽ മാർ പാപ്പാ ആയി അവരോധിക്കപ്പെട്ടു.

പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആദരാഞ്ജലികൾ.

പ്രസിഡൻ്റ് : P N പുഷ്‌പാകരൻ
സെക്രട്ടറി : സുനിൽ P R




Updated on 2025-03-06

പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താവിൻ്റെ ധ്വജസ്തംഭ നിർമ്മാണം

ഭക്ത ജനങ്ങളെ, ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനവുമായ പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ കൊടിമര നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുകയാണ്.

ഭാരതീയ സങ്കൽപ്പം അനുസരിച്ച് ക്ഷേത്രം ദേവൻ്റെ ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു. ഒരു ക്ഷേത്രത്തിലെത്തിയാൽ അകലെ നിന്നു തന്നെ ഭക്തനെ സ്വാഗതം ചെയ്യുന്നത് കൊടിമരം [ധ്വജം] ആയിരിക്കും. കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻ്റെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻ്റെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്ര ശരീരത്തിൻ്റെ അരക്കെട്ടിലാണ്. കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവൻ്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തിയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം. ക്ഷേത്രത്തിലെ കൊടിയേറ്റിന് പിന്നിലും ഒരു രഹസ്യമുണ്ട്. കുണ്ഡലിനീ ശക്തിയാകുന്ന കൊടിക്കൂറയെ പ്രാണായാമത്തിലൂടെ ചൈതന്യശൃംഖത്തിലേക്ക് ഉയർത്തുന്നതിൻ്റെ പ്രതീകമാണ് കൊടിയേറ്റ്.

പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുക്കുളം വിജയൻ തന്ത്രികളുടെ അനുവാദ - ആശീർവാദത്തോടു കൂടി ക്ഷേത്രം സ്ഥപതി ശ്രീ. തൃക്കോതമംഗലം രാജേന്ദ്രൻ സ്ഥാനനിർണ്ണയം നടത്തുകയും അദ്ദേഹത്തിൻ്റെ കൃത്യതയാർന്ന കണക്കിലും കരവിരുതിലും ഉയരുന്ന കൊടിമര നിർമ്മാണത്തിൻ്റെ ആധാര ശിലാ സ്ഥാപനം 2025 മാർച്ച് 6 (1200 കുംഭം 22) വ്യാഴാഴ്ച രാവിലെ 8.30 നും 8.50 നും മദ്ധ്യേ നടന്നു.

32 അടി ഉയരം നിർണ്ണയിച്ചിട്ടുള്ള കൊടിമരം 22 ചെമ്പ് പറയോട് കൂടി ഉയരുമ്പോൾ ഏകദേശം 25 ലക്ഷം രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്നു. ഒരു ചെമ്പ് പറക്ക് 24000 രൂപയാണ് നിലവിൽ കണക്കാക്കുന്നത്.

ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

കൊടിമര നിർമ്മാണ ഫണ്ടിലേക്ക് ഉള്ള സംഭാവനകൾ ക്ഷേത്രത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്കോ ക്ഷേത്രം ഓഫീസിൽ നേരിട്ടോ നൽകാവുന്നതാണ്.

ആധാര ശിലാ സ്ഥാപനം : 2025 മാർച്ച് 6




Updated on 2024-07-10

11 th പ്രതിഷ്ഠാദിന മഹോത്സവം

കാര്യ പരിപാടികൾ വെളുപ്പിന് 5 ന് : പള്ളിയുണർത്തൽ 5.30 ന് : നിർമാല്യ ദർശനം 6.00 ന് : അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.00 ന് : വിശേഷാൽ പൂജകൾ 8.00 ന് : കലശ പൂജ 10.00 മുതൽ : കലശാഭിഷേകം , ഉപദേവന്മാർക്ക് ഒറ്റക്കലശം തുടർന്ന് : ഉച്ച പൂജ 1.00 ന് : അന്നദാനം വൈകുന്നേരം 5 ന് : നട തുറപ്പ് 6.30 ന് : ദീപാരാധന തുടർന്ന് അത്താഴ പൂജയോടുകൂടി നട അടക്കുന്നു.



Updated on 2022-10-28

പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം

പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം 2022 ഒക്ടോബർ 27 ആം തിയതി 11 : 47 A.M ന് പത്മഭൂഷൻ ജേതാവും മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ് K T തോമസ് അവർകൾ നിർവഹിച്ചു.

ശിവഗിരി മഠം വൈദിക ആചാര്യൻ ശിവനാരായണ തീർത്ഥയുടെ മഹനീയ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പാലക്കുന്ന് ശ്രീധർമ്മശാസ്താ ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് P N പുഷ്പാകരൻ, സെക്രട്ടറി P R സുനിൽ, ട്രസ്റ്റ് അംഗങ്ങളായ T S സുന്ദരേശൻ, അഡ്വ. V J സുരേഷ് കുമാർ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുക്കുളം വിജയം തന്ത്രികൾ, ക്ഷേത്രം മേൽശാന്തി ശ്രീ വിഷ്ണു ശാന്തി, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജോളി ജോബ്, എബ്രഹാം സ്വാമി, ട്രസ്റ്റ് കോർഡിനേറ്റർ അർജ്ജുൻ T S, ട്രസ്റ്റ് എൻജിനീയർ ജയേഷ് മുണ്ടക്കയം, വെബ്സൈറ്റ് ഡെവലപ്പർ ജോമോൻ T ജോസ്, ട്രസ്റ്റ് മുൻ പ്രസിഡൻറ് രാജേന്ദ്രൻ പാലക്കുന്നേൽ , കോരുത്തോട് ശ്രീധർമ്മശാസ്താക്ഷേത്രം കമ്മിറ്റിയംഗം സാബു തുടങ്ങിയവർ പങ്കെടുത്തു.




Updated on 2022-10-27

സ്കന്ദഷഷ്ഠി

2022 ഒക്ടോബർ മാസo 30 ഞായർ [1198 തുലാമാസം 13 ]

ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠിയോട് അനുബന്ധിച്ച്
വിശേഷാൽ ഗണപതി ഹോമം കലശപൂജ പഞ്ചാമൃതം
അഷ്ടാ അഭിഷേകം ഷഷ്ഠി പൂജ നടത്തപ്പെടുന്നു
രാവിലെ 6 ന് -നടതുറക്കൽ
6:30 ന് - മഹാ ഗണപതി ഹോമം
7ന് - ഉഷ:പൂജ
9:30 ന് -ദ്രവ്യ കലശപൂജ
10:30 ന് - കലശാഭിഷേകം
11 ന്- ഷഷ്ഠി പൂജ

ദ്രവ്യ കലശത്തിനുള്ള ദ്രവ്യങ്ങൾ ഭഗവാൻറെ
തിരുസന്നിധിയിൽ സമർപ്പിക്കാവുന്നതാണ്
പാൽ
കരിക്ക്
പനിനീർ
തേൻ
നെയ്യ്
പഞ്ചാമൃതം
ഭസ്മം
എള്ളെണ്ണ
നാരങ്ങ മാല
പുഷ്പങ്ങൾ
വാഴയില




Updated on 2022-10-27

ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം

സ്വാമിയേ ശരണമയ്യപ്പാ, പാലക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനം 2022 ഒക്ടോബർ 27 ന് പത്മഭൂഷൻ ജേതാവും മുൻ സുപ്രീംകോടതി ജഡ്ജിയും ആയിരുന്ന ജസ്റ്റിസ് K T തോമസ് നിർവഹിക്കുന്നു. ശിവഗിരി മഠം വൈദിക ആചാര്യൻ സ്വാമി ശിവനാരായണ തീർത്ഥയുടെ മഹനീയ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യപ്പെടുന്ന ഔദ്യോഗിക വെബ്സൈറ്റിന്റെ വിശദവിവരങ്ങൾ പ്രകാശനത്തിനു ശേഷം എല്ലാവരിലേക്കും എത്തുന്നതാണ്.



Updated on 2022-10-24

ദിപാവലി ആഘോഷം

സ്വാമിയേ ശരണമയ്യപ്പാ, ദിപാവലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ ക്ഷേത്രത്തിൽ ദിപം തെളിയിച്ചപ്പോൾ



Updated on Aug-31-2022

വിനായക ചതുർത്തി ആഘോഷം

പാലക്കുന്ന് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന വിനായക ചതുർത്തി ആഘോഷം.



Updated on Aug-08-2022

ക്ഷേത്രത്തിലെ നിറപുത്തരി

പാലക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവം 2022 ഓഗസ്റ്റ് 15 നു പുലർച്ചെ 5.30 നും 6.15 നും മദ്ധ്യേ നടത്തപ്പെടുന്നു.



ക്ഷേത്രത്തിൽ എത്തിച്ചേരാൻ

കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ കേന്ദ്രമാണ് ഇവിടം. മുണ്ടക്കയത്ത് നിന്ന് ഇളംകാട് പാതയിൽ 4 കിലോമീറ്ററും, വാഗമണ്ണിൽ നിന്ന് 15 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

ക്ഷേത്രത്തിന്റെ വിലാസം

Palakkunnu Sree Dharmasastha Temple Charitable Trust
[Regn. No. 33/IV/09]
3rd Mile, Koottikkal, Kottayam,
Kerala, India – 686514
Phone Nos. +91-8078739985 / +91-9645648846 / +91-9846792429

ക്ഷേത്രത്തിന്റെ ഗൂഗിൾ ലൊക്കേഷൻ